അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

Loading...

അന്താരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ മലയാള ചലച്ചിത്ര താരം ജയസൂര്യ!! ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്കാരമാണ് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത്.

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അന്താരാഷ്‌ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ചലച്ചിത്ര മേളയില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.

ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു. പുരസ്കാര നേട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് ജയസൂര്യ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ്‌ ചെയ്തിരുന്നു.

വായിക്കുക:  കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ കുറിച്ചു. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്.

വായിക്കുക:  ബന്ദിപ്പൂർ പാത പകൽ അടച്ചിടും എന്ന വാര്‍ത്ത‍ വ്യാജം;അങ്ങനെ ഒരു ഉദ്ദേശമില്ല;നയം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിരുന്നു. സ്‌പെയിനില്‍ നടക്കുന്ന പ്ലായ ഡെല്‍ കാര്‍മെന്‍ ചലച്ചിത്ര മേളയിലേക്ക് ഞാന്‍ മേരിക്കുട്ടി തിരഞ്ഞെടുത്തിട്ടുണ്ട്.

Slider
Slider
Loading...

Written by 

Related posts