ഹെൽമറ്റിന് പകരം പാത്രമുപയോഗിച്ച് യുവതിയുടെ തന്ത്രപരമായ രക്ഷപ്പെടൽ!!

Loading...

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ വന്നതോടെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുകയാണ് പിഴയായി ചുമത്തുന്നത്. പോലീസ് ചെക്കിങ് കണ്ടാല്‍ വഴിമാറി പോവാന്‍ ചിലര്‍ ശ്രമിക്കും. എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമൊയൊരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പോലീസില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടാന്‍ അലുമിനിയ പാത്രം തലയില്‍വെച്ച് യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയെ ചിരിപ്പിക്കുന്നത്. യുവതി പാത്രം തലയില്‍ വെച്ച് സ്‌കൂട്ടര്‍ ഓടിക്കുന്നത് വീഡിയോയില്‍ കാണാം.

വായിക്കുക:  സർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്ന പരാതിയില്‍ നേരിട്ട് ഹാജരാകേണ്ട എന്ന് കുമാരസ്വാമിയോട് ഹൈക്കോടതി.

രസകരമായ പല കമന്റുകളും 40 സെക്കന്റോളമുള്ള വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘വീട്ടുജോലിയെല്ലാം തീര്‍ത്തു പെട്ടെന്നിറങ്ങിയപ്പോള്‍ ഓര്‍ത്തുകാണില്ല പാവം. എന്തെല്ലാം ടെന്‍ഷന്‍ ആയിരിക്കും ആ പാവത്തിന്’, എന്നു തുടങ്ങി പല കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

സംഭവം എവിടെ വച്ചു നടന്നതാണെന്നോ ആരാണെന്നോ എന്നത് വ്യക്തമല്ല.
യുവതിയുടെ സ്‌കൂട്ടറിനു പിറകില്‍ സഞ്ചരിച്ചവര്‍ പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Slider
Slider
Loading...

Related posts