കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു;തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു.

Loading...

ബെംഗളൂരു : സൗജന്യമായി ഭക്ഷണം നൽകാത്തതിനെ തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് ഗുണ്ടാസംഘം തിളപ്പിച്ച എണ്ണ ഒഴിച്ചു.

ഹൊസ്കര ഹള്ളി സ്വദേശിയും തട്ടുകട ഉടമയുളായ ലക്ഷ്മിനാരായണ (51) ജീവനക്കാരൻ രമേശ് (20)എന്നിവർക്കാണ് പൊള്ളലേറ്റത് ഔട്ടർ റിങ് റോഡ് ജംഗ്ഷനിലാണ് ലക്ഷ്മിനാരായണ തട്ടുകട നടത്തുന്നത്.

വായിക്കുക:  പൊതുസ്ഥലത്തെ പുകവലി നിയന്ത്രണം; വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി

കഴിഞ്ഞ ദിവസം രാത്രി കടയിൽ എത്തിയ നാലംഗസംഘം ഭക്ഷണം കഴിച്ചതിനു ശേഷം പണം നൽകിയിരുന്നില്ല.

പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയ സംഘം ചീനച്ചട്ടിയിൽ ഉണ്ടായിരുന്ന തിളച്ച എണ്ണ ഇരുവരുടേയും മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

Slider
Slider
Loading...

Related posts