പിറന്നാള്‍ ആഘോഷത്തിന് ശേഷം മലയാളി വിദ്യാര്‍ഥിനി പി.ജി.യില്‍ തൂങ്ങി മരിച്ചു.

Loading...

ബെംഗളൂരു : പിറന്നാള്‍ ആഘോഷത്തിന് ശേഷം മലയാളി വിദ്യാര്‍ഥിനി താമസ സ്ഥലത്ത് ജീവനൊടുക്കി.ഹെസറുഘട്ട മെയിന്‍ റോഡിലെ ചിക്കസാന്ദ്രയില്‍ ഉള്ള പി ജിയിലെ ഫാനില്‍ ആണ്  ഐശ്വര്യ (20) തൂങ്ങി മരിച്ചത്,കഴിഞ്ഞ ഞായറാഴ്ചയോടെ ആയിരുന്നു സംഭവം.

പീനിയ ഇന്റര്‍സ്ട്രിയിലെ ഒരു സ്വകാര്യ കോളേജില് ഒന്നാം വര്‍ഷം ബി എക്ക് പഠിക്കുകയായിരുന്നു.കഴിഞ്ഞ മെയില്‍ ആണ് നഗരത്തില്‍ എത്തിയത്.ഐശ്വര്യയുടെ പിതാവ് ഗോപാലകൃഷ്ണന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.മാതാവ് അഞ്ജലി ഗുരുഗ്രാമില്‍ ആണ് ജോലി ചെയ്യുന്നത്,അമ്മയുടെ കൂടെ പി യു സി വരെ പഠിച്ച ഐശ്വര്യ ഉന്നത പഠനത്തിനായി നഗരത്തില്‍ എത്തിയത് ആയിരുന്നു.

വായിക്കുക:  ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി ചരിത്ര൦!!

ഞായറാഴ്ച രാത്രി ഐശ്വര്യ സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു,പിന്നീട് തന്റെ അമ്മയോട് വീഡിയോ കോളില്‍ സംസാരിച്ചതിന് ശേഷം റൂമിലേക്ക്‌ ഉറങ്ങാന്‍ പോകുകയിരുന്നു.രാവിലെ സുഹൃത്തുക്കള്‍ ചെന്ന വിളിച്ചപ്പോള്‍ മുറിയില്‍ നിന്ന് പ്രതികരണം ലഭിക്കാതായപ്പോള്‍ മുറി തുറന്നു നോക്കുകയായിരുന്നു.ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

Slider
Slider
Loading...

Related posts