‘വീഥിയില്‍ മണ്ണ് വീഥിയില്‍’ ഗാനഗന്ധര്‍വ്വനിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

Loading...

രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ മികച്ച രീതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ‘വീഥിയില്‍ മണ്ണ്‍ വീഥിയില്‍’ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. നായിക പുതുമുഖ നടി വന്ദിതയാണ്. ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും, ഹരി.പി.നായരും ചേര്‍ന്നാണ്.

വായിക്കുക:  ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിനെ കണ്ടോ?

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്‌ കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് ലിജോ പോളുമാണ് നിര്‍വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്‍റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

വായിക്കുക:  മൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം!!

 

Slider
Slider
Loading...

Written by 

Related posts