“സഞ്ചാരി”യുടെ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടന്നു.

Loading...

ബെംഗളൂരു : സഞ്ചാരി ബെംഗളൂരു യൂണിറ്റിന്റെ ഓണോത്സവ പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച(22/09/2019) വിജ്ഞാൻ നഗറിലെ വിവി ഗ്രാൻഡിൽ അതി വിപുലമായ രീതിയിൽ നടന്നു.

രാവിലെ ഏഴു മണിക്ക് പൂക്കളത്തോടെ പരിപാടികൾ ആരംഭിച്ചു, 10 മണിയോടെ അംഗങ്ങൾ നിലവിളക്കു കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു, തുടർന്ന് അംഗങ്ങളുടെ കൈകൊട്ടിക്കളി അരങ്ങേറി.

തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി നാടൻ കളികളും ഫൺ ഗെയിമുകളും നടന്നു.

വായിക്കുക:  സൂക്ഷിക്കുക!നമ്മുടെ നഗരം തീവ്രവാദി ആക്രമണ ഭീഷണിയില്‍!എങ്ങും കനത്ത ജാഗ്രത!

ഉച്ചയോടെ വിളമ്പിയ പാൽപായസത്തിന്റെ അകമ്പടിയോടെയുള്ള ഓണസദ്യ വയറും മനസ്സും നിറച്ചു.

യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രൂപ്പ്‌ ആണ് സഞ്ചാരി. ആറര ലക്ഷം അംഗങ്ങൾ ഉള്ള സഞ്ചാരിയുടെ ബെംഗളൂരു യൂണിറ്റിൽ ഇരുന്നൂറിൽ അധികം അംഗങ്ങൾ ആണുള്ളത്.

ഉത്തരവാദിത്തമുള്ള, പ്രകൃതിയെ സംരക്ഷിച്ചിട്ടുള്ള യാത്ര ആണ് സഞ്ചാരിയുടെ ലക്ഷ്യം. ട്രാവൽ ഗ്രൂപ്പ്‌ എന്നതിലുപരി കുടുംബങ്ങളെ പോലെ ആണ് നഗരത്തിലെ സഞ്ചാരികൾ. കുറേ ഒത്തുചേരൽ, യാത്രകൾ അങ്ങനെ സൗഹൃദം നിലനിർത്തുന്ന ഈ 2 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള സഞ്ചാരി കുടുംബത്തിന് ഇപ്പോൾ 4 വയസ്സ്.

വായിക്കുക:  ബാംഗ്ലൂർനാദം മാസികയുടെ ചരിത്രത്തിലൂടെ...

കഴിഞ്ഞ കൊല്ലം പ്രളയം കാരണം  ഓണാഘോഷം വേണ്ടെന്ന് വച്ചിരുന്നു.

Slider
Slider
Loading...

Related posts