ബന്ദിപ്പൂർ വനപാതയിൽ പൂർണ്ണഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ച് വയനാട്ടിൽ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍

Loading...

വയനാട്: യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ പാതയിൽ പൂർണ്ണമായി ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. ഇതാണ് വീണ്ടും സമരം സജീവമാകാനിടയാക്കിയത്.

കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ വനപാതയിൽ പൂർണ്ണഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ച് വയനാട്ടിൽ അടുത്ത മാസം അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം.

വായിക്കുക:  മുൻ വി.സി.യെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ മൂന്ന് ജീവനക്കാർ കൂടി കസ്റ്റഡിയിൽ

യാത്രാനിരോധനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് കുറച്ച് കാലങ്ങളായി പാർട്ടികൾ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്തിരുന്നില്ല.

ഹർത്താലിൽ ഉണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് ആഹ്വാനം ചെയ്തവരെ പ്രതിചേർത്ത് കേസെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബന്ദിപ്പൂർ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ നടന്ന് വരുന്നുണ്ട്.

Slider
Slider
Loading...

Related posts