ഏഷ്യ കപ്പ്; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിൽ നാലു മലയാളി താരങ്ങള്‍!!

Loading...

ബെംഗളൂരു: നഗരത്തിൽ നാളെ തുടങ്ങുന്ന 12ാമത് ഫിബ വനിത ഏഷ്യ കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലു മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടി.  മുൻ ക്യാപ്റ്റൻ സ്റ്റെഫി നിക്‌സൺ തിരികെയെത്തി.

സ്റ്റെഫി നിക്‌സണ്‍, ജീന പി.എസ്, അഞ്ജന പി.ജി, ശ്രുതി അരവിന്ദ് എന്നിവരാണ് 12 അംഗ ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍. ജന്മം കൊണ്ട് പാലക്കാട്ടുകാരിയായ ശ്രുതി അരവിന്ദ് (റെയില്‍വേ) ഒഴിച്ച് മറ്റു മൂന്നു പേരും കെ.എസ്.ഇ.ബി താരങ്ങളാണ്.

വായിക്കുക:  സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു

സ്റ്റെഫിയുടെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസമുയർത്തിയിരിക്കുകയാണ്. പോണ്ടിച്ചേരിയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാനൊരുങ്ങവെ ഒന്നര വർഷം മുൻപാണു പ്രസവാവധിക്കായി ടീമിൽനിന്നു വിട്ടുനിൽക്കേണ്ടി വന്നത്. ഭർത്താവും കസ്റ്റംസ് ഓഫിസറും ദേശീയ ബാസ്‌കറ്റ് ബോൾ താരവുമായ യൂഡ്രിക്ക് പെരേരയുടെയും കുടുംബാംഗങ്ങളുടെയും പ്രോത്സാഹനത്തോടെയാണ് ഇടവേളയ്ക്കു ശേഷമുള്ള സ്റ്റെഫിയുടെ മടങ്ങിവരവ്.

ഈ മാസം 29 വരെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് 2020 ടോക്യോ ഒളിമ്പിക്‌സിനുള്ള ആദ്യ യോഗ്യത റൗണ്ട് കൂടിയാണ്. എ ഗ്രൂപ്പില്‍ ജപ്പാന്‍, കൊറിയ, ചൈനീസ് തായ്‌പേയി എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.

വായിക്കുക:  ക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം; എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!!

നാളെ ആദ്യ മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ നേരിടും. ഓസ്‌ട്രേലിയ, ചൈന, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

Slider
Slider
Loading...

Related posts