കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി

Loading...

ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും.

കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

വായിക്കുക:  സൂക്ഷിക്കുക!നമ്മുടെ നഗരം തീവ്രവാദി ആക്രമണ ഭീഷണിയില്‍!എങ്ങും കനത്ത ജാഗ്രത!

നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നു രാവിലെ 8.35-ന് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും. ഇവിടെനിന്ന് 8.45-ന് പുറപ്പെട്ട് 11.20-ന് മൈസൂരുവിലെത്തുന്ന വിധമായിരിക്കും സമയക്രമം. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

വായിക്കുക:  പഴയ ചെരിപ്പുകൾക്ക് നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് പ്രതിഷേധം!!

തിരിച്ച് മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് വൈകീട്ട് 4.35-ന് ബെംഗളൂരുവിലെത്തും. ഇവിടെനിന്ന് 4.50-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.35-ന് കൊച്ചുവേളിയിലെത്തും.

Slider
Slider
Loading...

Related posts