വടക്കൻ കർണാടകയിൽ ശക്തമായ മഴയിൽ ജനജീവിതം താറുമാറായി

Loading...

ബെംഗളൂരു: റായ്ചൂരു, കൊപ്പാൾ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച മുതൽ കനത്തമഴ പെയ്യുന്നത്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റായ്ചൂരു താലൂക്കിലെ മസ്‌കി ടൗൺ, സോമനാഥ് നഗർ, ഗാന്ധി നഗർ, വാത്മീകി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ കുടിവെള്ള, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

ഓവുചാലുകളിൽനിന്ന് വ്യാപകമായി അഴുക്കുവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ഇരച്ചുകയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹഗേരി നദിയിൽനിന്ന് വെള്ളം കയറിയതോടെ റായ്ചൂരു ജാലഹള്ളി 33 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

വായിക്കുക:  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

വ്യാഴാഴ്ച രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വൈദ്യുതിയില്ല. ഹട്ടി ഖനന മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജനജീവിതം താറുമാറായി. പ്രദേശവാസികൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ലിംഗസൂർ ടൗണിൽ കനത്തകാറ്റിൽ മരക്കൊമ്പുകൾ പൊട്ടിവീണ് ഒട്ടേറെ വാഹനങ്ങൾക്ക് കേടുപറ്റി.

ഇടറോഡുകളിലൂടെയുള്ള ഗതാഗതം മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപിച്ചത്. നഗരത്തിൽനിന്ന് പലയിടങ്ങളിലേക്കുമുള്ള കർണാടക ആർ.ടി.സി.യുടെ ബസ്സുകൾ പൂർണമായും നിർത്തിവെച്ചു. ടെലിഫോൺ, വൈദ്യുതി ബന്ധം താറുമാറായി. കുടക്, ശിവമോഗ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലും വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു.

വായിക്കുക:  പാളയത്തിൽ പട! ജി.ടി.ദേവഗൗഡക്ക് പിന്നാലെ കുമാരസ്വാമിക്കെതിരെ പരസ്യമായി രംഗത്ത് വന്ന് പിതാവിന്റെ വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ് എം.എൽ.എ.

കഴിഞ്ഞമാസമുണ്ടായ കനത്തമഴയിൽ വടക്കൻ കർണാടകയിൽ വൻ നാശനഷ്ടമാണുണ്ടായത്. തകർന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനിടെ വീണ്ടും മഴ പെയ്തത് നിർമാണ പ്രവർത്തനങ്ങളെയും ബാധിച്ചു.

Slider
Slider
Loading...

Related posts