യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ 2 മാസത്തിനുള്ളിൽ നിലംപൊത്തും!

Loading...

ബെംഗളൂരു : യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ തകരുമെന്ന പ്രവചനവുമായി ഹവേരി ജില്ലയിലെ കോഡി മഠത്തിലെ സന്യാസി ശിവയോഗി രാജേന്ദ്ര സ്വാമി.

കാര്‍ത്തിക മാസം അവസാനിക്കുന്നതിന് മുമ്പ് യെഡിയൂരുപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്നാണ് ശിവേന്ദ്ര യോഗി സ്വാമി പ്രവചിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ ആരംഭിക്കുന്ന കാര്‍ത്തികമാസം നവംബര്‍ 26 നാണ് അവസാനിക്കുക. ഇതിനുമുമ്പ് യെഡിയൂപ്പ സര്‍ക്കാര്‍ താഴെവീഴാന്‍ സാധ്യതയെന്നാണ് ശിവേന്ദ്രയോഗിയുടെ പ്രഖ്യാപനം.

ഇതിന് മുമ്പ് താന്‍ നടത്തിയ പല പ്രവചനങ്ങളും സത്യമായി മാറിയിട്ടുണ്ടെന്നും ഇതും അങ്ങനെത്തന്നെ സംഭവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വായിക്കുക:  പീനിയയിലെ സ്വകാര്യ കോളേജിൽ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 18 മാസത്തിനകം സംസ്ഥാനത്ത് മറ്റൊരു തിര‍ഞ്ഞെടുപ്പുണ്ടാകുമെന്ന് താന്‍ പ്രവചിച്ചിരുന്നു.

പ്രവചനം കഴിഞ്ഞ് 14 മാസമായപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ താഴെ വീണു. ഇതോടെ തന്‍റെ ആദ്യ പ്രവചനം ശരിയായി.

അടുത്ത പ്രവചനം അനുസരിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനിയും 4 മാസമുണ്ടെന്നും ശിവേന്ദ്ര യോഗി സ്വാമി പ്രവചിച്ചു.

വായിക്കുക:  പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ മരണം; ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ബിജെപി അധികാരമേല്‍ക്കുമെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവുമെന്നും ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.

ഈ വര്‍ഷം കര്‍ണാടകയില്‍ ഉള്‍പ്പടെ രാജ്യത്ത് പലയിടത്തും പ്രളയത്തിന് സാധ്യതയുണ്ടെന്ന് താന്‍ പ്രവചിച്ചിരുന്നതായും ശിവേന്ദ്ര യോഗി സ്വാമി അവകാശപ്പെട്ടു.

Slider
Slider
Loading...

Related posts