ഹൈദരാബാദ് കർണാടകയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി;പ്രദേശത്തിന് “കല്യാണ കർണാടക”എന്ന് പേര് നൽകി മുഖ്യമന്ത്രി;പ്രത്യേക സെക്രട്ടറിയേറ്റ് സ്ഥാപിച്ച് വികസന ഫണ്ടുകൾ അതുവഴി ചെലവഴിക്കുമെന്നും യെദിയൂരപ്പയുടെ വാഗ്ദാനം.

Loading...

ബെംഗളൂരു : കർണാടകയിലെ ഏറ്റവും കുറവ് വികസന പ്രവർത്തനങ്ങൾ എത്തിയ മേഖലയാണ് ഉത്തര കർണാടക, ദക്ഷിണ കർണാടക, ബെംഗളൂരു നഗരം, തീരദേശ കർണാടക, മലനാട് എന്നിവയെ അപേക്ഷിച്ച് ഉത്തര കർണാടകയുടെ നില പരിതാപകരമാണ്, അതിൽ തന്നെ വടക്ക് കിഴക്ക് ഭാഗം തെലങ്കാനയുമായി ചേർന്നു നിൽക്കുന്ന ഭാഗം വികസനത്തിൽ വളരെ പിറകോട്ടാണ്.

ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന ഈ പ്രദേശം ഹൈദരാബാദ് കർണാടക എന്നാണ് അറിയപ്പെട്ടിരുന്നത്.

കലബുറഗി (പഴയ ഗുൽബർഗ), കൊപ്പാൾ, റായ്ച്ചൂർ, ബെള്ളാരി, ബിദർ,യാദ് ഗിർ ജില്ലകൾ ആണ് ഈ മേഖലയിൽ വരുന്നത്.

വായിക്കുക:  ഏഷ്യ കപ്പ്; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിൽ നാലു മലയാളി താരങ്ങള്‍!!

ഇവിടുത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിനൊടുവിൽ മേഖലയെ കല്യാണ കർണാടക എന്ന് പുനർനാമകരണം ചെയ്തു.

കലബുറഗിയിൽ പതാക ഉയർത്തി മുഖ്യമന്ത്രി യെദിയൂരപ്പയാണ് രണ്ട് ദിവസം മുമ്പ് പുതിയ പേര് നൽകിയത്.

ഈ മേഖലക്ക് മാത്രമായി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുമെന്നും മേഖലയുടെ വികസനത്തിനാവശ്യമായ ഫണ്ടുകൾ ഈ സെക്രട്ടറിയേറ്റ് വഴിയാകും നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പേരു മാറ്റവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കേന്ദ്രവുമായി ചർച്ച ചെയ്ത് നടപ്പിലാക്കും.പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കൂടുതൽ വികസന ഫണ്ട് കണ്ടെത്തേണ്ടതിനാൽ ഇപ്പോൾ സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും അടുത്ത ബജറ്റിൽ കല്യാണ കർണാടക ക്ക് കൂടുതൽ ഫണ്ട് നീക്കി വക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

വായിക്കുക:  സ്വാമി നിത്യാനന്ദക്ക് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ ശിഷ്യയായ കനേഡിയൻ സ്വദേശിനി;ചുരുളഴിയുന്നത് ബിഡദി ആശ്രമത്തിൽ അരങ്ങേറുന്ന കൊടും ക്രൂരതയുടെ കഥകൾ.

ശരണ, വചന സാഹിത്യ പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായിരുന്നു കല്യാണ രാജ്യം, ഈ പേരാണ് വീണ്ടും ഈ മേഖലക്ക് നൽകിയിരിക്കുന്നത്.

Slider
Slider
Loading...

ഇതു കൂടി വായിക്കാം..