കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് തീവണ്ടിതട്ടി മരിച്ചു

Loading...

ബെംഗളൂരു: കണ്ണൂർ പാനൂർ ചെറ്റകണ്ടി പനംപറത്ത് കൃഷ്ണന്റെയും ശാരദയുടെയും മകൻ ഷിനോജ് (32) ആണ് മരിച്ചത്. ഹെഗ്‌ഡെ നഗറിലെ ബേക്കറിയിൽ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതൽ ഷിനോജിനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഉച്ചയോടെ കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കെ.ആർ. പുരം പോലീസ് കേസെടുത്തു.

വായിക്കുക:  തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവറടക്കം 3 പേർ മരിച്ചു;33 പേർക്ക് പരിക്ക്.

ശിവാജി നഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കു ശേഷം കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്താടെ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. സഹോദരങ്ങൾ: ഷിംജിത്ത്, ഷിൽമ.

Slider
Slider
Loading...

Related posts