നൈസ് റോഡിനും പുറമെ ഒരു റിംഗ് റോഡ് !12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പെരിഫറിൽ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യമാകുന്നു;റോഡിന്റെ വീതി 100 മീറ്റർ! പദ്ധതി ചെലവ് 11950 കോടി; 3 വർഷം കൊണ്ട് പൂർത്തിയാകും.

Loading...

ബെംഗളൂരു : നൈസ് റോഡിനും പുറമെ ഒരു റിംഗ് റോഡ് കൂടി വരുന്നു, കുമാരസ്വാമി സർക്കാരിൻറെ മേൽപ്പാല ഇടനാഴി പദ്ധതി റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴും 111950 കോടി രൂപയുടെ പെരിഫറൽ പദ്ധതിക്ക് അംഗീകാരം നൽകി ബി.ജെ.പി സർക്കാർ.

ഇതോടെ ബംഗളൂരുവിലെ പ്രാന്തപ്രദേശങ്ങളിൽ കൂട്ടിയിണക്കുന്ന 12 വർഷം പഴക്കമുള്ള പദ്ധതി വീണ്ടും ജീവൻ വച്ചു.

2007 തുടക്കമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കലും മറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കാരണം 11 വർഷത്തോളം ഓളം വിസ്മൃതിയിലാണ്ടു കിടക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ കോൺഗ്രസ് സർക്കാരാണ് പദ്ധതി വീണ്ടും സജീവമാക്കിയത് ചില പരിഷ്കാരങ്ങളോ ടെയാണ് ബിജെപി മന്ത്രിസഭ പദ്ധതിക്ക് അനുമതി നൽകിയത്.

വായിക്കുക:  കള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!

തുമ കുരു റോഡ് മുതൽ ഹൊസൂർ വരെ 65.5 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുക.

ബെളളാരി റോഡ് കൂടി ഉൾപ്പെടുന്നതിനാൽ കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ബംഗളൂരു നഗരത്തിൽ പ്രവേശിക്കാതെ തമിഴ്നാട് കേരള ഭാഗത്തേക്ക് തിരിച്ചും സഞ്ചരിക്കാനാകും.

നഗരത്തിനുള്ളിലെ അനാവശ്യ ഗതാഗതക്കുരുക്ക് ഒഴിവാകുകയും ചെയ്യും.

നേരത്തെ നിശ്ചയിച്ചിരുന്ന 75 മീറ്ററിൽ നിന്നും റോഡിൻറെ വീതി 100 മീറ്റർ ആയി ഉയർത്തും.

നിർമാണത്തിനാവശ്യമായ 1810 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കും.

വായിക്കുക:  വൃന്ദാവൻ ഗാർഡനിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയർത്തി.

റോഡ് നിർമ്മാണം മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ബിജെപി സർക്കാരിൻറെ നീക്കം.

2007 പദ്ധതി വിഭാവനം ചെയ്യുമ്പോൾ 4137 കോടി രൂപയായിരുന്നു  ആകെ നിർമാണചെലവ് കണക്കാക്കിയിരുന്നത്.

ഒരു വ്യാഴവട്ടം പിന്നിട്ടതോടെ ചെലവ് 111950 കോടി രൂപയായി ഉയർന്നു ഇതിൽ 8100 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരമാണ്.

റോഡ് നിർമ്മാണത്തിനായി ജപ്പാൻ ഇൻറർനാഷണൽ കോപ്പറേറ്റീവ് ഏജൻസിയിൽ നിന്ന് 3850 കോടി രൂപ വായ്പ എടുക്കുമെന്ന് ഉപമുഖ്യമന്ത്രി എം നാരായണൻ അറിയിച്ചു.

Slider
Slider
Loading...

Related posts