ദസറക്ക് എത്തുന്നവർക്കായി കിടിലൻ പാക്കേജുകളുമായി കെ.എസ്.ആർ.ടിസി.

Loading...

ബെംഗളൂരു : മൈസൂരു ദസറ കാണാനെത്തുന്നവർക്ക് ആയി പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർടിസി.

മൈസൂരുവിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ജല ദർശനി, കുന്നുകൾ കേന്ദ്രീകരിച്ചുള്ള ഗിരി ദർശിനി, ദേവാലയങ്ങളെ ബന്ധിപ്പിച്ചുള്ള ദേവദർശിനി പാക്കേജുകളും സമീപ ജില്ലകളിലേക്ക് ഉള്ള യാത്രകളും ആണുള്ളത് .

ഈ മാസം 29 മുതൽ ഒക്ടോബർ 13 വരെയാണ് പാക്കേജുകൾ നടപ്പിലാക്കുക. കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഉറപ്പാക്കാം.

മൾട്ടി ആക്സിൽ ബസുകളിലും ഉള്ള ഏകദിന പാക്കേജുകൾ ഇവയാണ്.

വായിക്കുക:  നിക്ഷേപകരിൽ നിന്ന് 20 കോടി രൂപ തട്ടിച്ചു;മലയാളികൾ അറസ്റ്റിൽ.

1) ഊട്ടി : ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ് (മുതിർന്നവർക്ക് 1600 രൂപ കുട്ടികൾക്ക് 1200 രൂപ)

2) ഷീംഷ : കെ.ആർ.എസ്.അണക്കെട്ട്, ബാലമുരു വെള്ളച്ചാട്ടം, ശിവനസമുദ്രം, ശ്രീരംഗപട്ടണ, രംഗണതിട്ടു ( 800 രൂപ/ 600 രൂപ)

3) ബന്ദിപ്പുർ : ഗോപാലസ്വാമി ബെട്ട, നഞ്ചൻഗുഡ്, തലക്കാട്, സോമനാഥ പുരം ( 1000 / 750)

വായിക്കുക:  ആഘോഷിക്കാൻ സമയമില്ല;പ്രവർത്തനനിരതനായി പ്രധാനമന്ത്രി;മോദിക്ക് ഇന്ന് 69-ാം ജൻമദിനം.

4) മെർക്കാറ : സുവർണക്ഷേത്രം, നിസർഗധാമ, ഹാരംഗി അണക്കെട്ട്, രാജ സീറ്റി, അബി ഫാൾസ് (I200 രൂപ / 900 രൂപ)

Slider
Slider
Loading...

Related posts