ജോജുവിന്‍റെ ‘ജോസഫി’ല്‍ ഇനി തമിഴിൽ ആർകെ സുരേഷ്!!

Loading...

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ജോസഫ്.ചിത്രത്തിന്‍റെ തമിഴ് റീമേക്ക് വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ജോസഫിന്‍റെ സംവിധായകന്‍ പദ്മകുമാര്‍ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്.

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി ജോജു തകര്‍ത്തഭിനയിച്ച ചിത്രം തമിഴിലെത്തുമ്പോള്‍ നായകനാകുന്നത് നിർമ്മാതാവും നടനുമായ ആർകെ സുരേഷാണ്. നവംബറിൽ ഷൂട്ടി൦ഗ് ആരംഭിക്കുന്ന ചിത്രം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

വായിക്കുക:  കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ സിനിമയാവുന്നു!!

ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായിരുന്നു ചിത്രത്തില്‍ ജോജു അഭിനയിച്ചത്. ‘മാന്‍ വിത് സ്‌കാര്‍’ എന്നാണ് ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്.

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്‍റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരന്നിരുന്നു.

ഷാഹി കബിയര്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത് മനീഷ് മാധവാണ്. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂന്‍ നിര്‍മ്മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജുവാണ്.

വായിക്കുക:  അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശീയതലത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്തിരുന്നു.

Slider
Slider
Loading...

Written by 

Related posts