എം.ജി.റോഡിൽ യുകോ ബാങ്ക് ബിൽഡിങ്ങിൽ വൻ അഗ്നിബാധ.

Loading...

ബെംഗളൂരു : എംജി റോഡിൽ യു കോ ബാങ്ക് ബിൽഡിങ്ങിൽ വൻ അഗ്നിബാധ. ആളപായമില്ല. ഉച്ചക്ക് 2:45 ഓടെയാണ് അഗ്നിബാധ ശ്രദ്ധയിൽ പെട്ടതും അശോക് നഗർ അഗ്നിശമന യൂണിറ്റിനെ വിവരമറിയിക്കുന്നതും.

തീ കണ്ടതോടെ താഴത്തെ നിലയിലുള്ള ബാങ്ക് ജീവനക്കാർ പുറത്തേക്ക് ഓടുകയായിരുന്നു. മുകളിലെ നിലകളിൽ പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലാസുകൾ നടക്കുകയായിരുന്നു.

വായിക്കുക:  മുന്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

എന്നാൽ ഒരു വിഭാഗം കുട്ടികളെ ഗോവണികൾ വഴി തറനിരപ്പിലെ നിലയിലേക്ക് മാറ്റുകയും മറ്റൊരു വിഭാഗം കുട്ടികൾ ടെറസ്സിന് മുകളിലേക്ക് നീങ്ങുകയും ചെയ്തു ,അതിനാൽ വൻ അപകടം ഒഴിവായി.

അശോക് നഗർ അഗ്നി ശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണം തുടരുന്നു.

Slider
Slider
Loading...

Related posts