പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ

Loading...

ബെംഗളൂരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കുമാണ് ട്വിറ്ററിലൂടെ ഐഎസ്ആർഒ നന്ദി അറിയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ കൂടെ നിന്നതിന് നന്ദി. ഇനിയും ഞങ്ങള്‍ യാത്ര തുടരും. ലോകത്തമെമ്പാടുമുള്ള ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഞങ്ങളെ മുന്നോട്ട് നയിക്കും” എന്നാണ് ഐഎസ്ആര്‍ഒയുടെ ട്വീറ്റ്.

സെപ്റ്റംബര്‍ ഏഴിന് അവസാന ഘട്ട ലാന്‍ഡിങ്ങിനിടെ 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡറിന്റെ ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായത്. ലാന്‍ഡറിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് ആശയ വിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

Slider
Slider
Loading...
വായിക്കുക:  കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം, ബസ്സുകൾക്ക് തീവച്ചു

Related posts