കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ‘ഓള്’ തീയറ്ററുകളിലേയ്ക്ക്

Loading...

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ‘ഓള്’ തീയറ്ററുകളിലേയ്ക്ക്. സെപ്റ്റംബര്‍ ഇരുപതിനാണ് തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഷാജി എന്‍ കരുണ്‍ ഷെയിന്‍ നിഗം കൂട്ടുകെട്ടിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ എസ്തര്‍ അനിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, ഇന്ദ്രന്‍സ്, മായ മേനോന്‍, പി. ശ്രീകുമാര്‍, എസ്. രാധിക, ഗോപാലകൃഷ്ണന്‍ തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.

വായിക്കുക:  മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ വ്യത്യസ്തമായ രീതിയില്‍ നേര്‍ന്ന് അനുസിത്താര!!

പ്രായപൂര്‍ത്തിയാകും മുന്‍പ് കൂട്ട ബലാത്സംഗത്തിനിരയാക്കി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ്. ഇതില്‍ വാസു എന്ന ചിത്രകാരനെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്.

ഇവര്‍ രണ്ടുപേരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. തിരക്കഥ എഴുതിയിരിക്കുന്നത് ടിഡി രാമകൃഷ്ണനാണ്. സംഗീതം ഐസക്ക് തോമസ്‌ കോട്ടുകപള്ളിയും ചായാഗ്രഹണം എം.ജെ രാധാകൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

വായിക്കുക:  സുരാജിലൂടെ തന്നെ കണ്ടു, കണ്ണുകള്‍ നിറഞ്ഞു; എൽദോ !!

ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

Slider
Slider
Loading...

Written by 

Related posts