17 എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടി; ജസ്റ്റിസ് ശാന്തനഗൗഡർ വാദം കേൾക്കുന്നതിൽനിന്ന് പിന്മാറി

Loading...

ബെംഗളൂരു: സംസ്ഥാത്തെ 17 എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടി; ജസ്റ്റിസ് ശാന്തനഗൗഡർ വാദം കേൾക്കുന്നതിൽനിന്ന് പിന്മാറി. നിയമസഭാംഗത്വത്തിൽനിന്ന് തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിലെ 17 എം.എൽ.എ.മാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദംകേൾക്കുന്നതിൽനിന്നാണ് ജസ്റ്റിസ് എം.എം. ശാന്തനഗൗഡർ പിൻമാറിയത്.

കർണാടകസ്വദേശിയായതിനാലാണ് പിന്മാറിയത്. എച്ച്.ഡി. കുമാരസ്വാമിസർക്കാരിന് പിന്തുണ പിൻവലിച്ച 17 കോൺഗ്രസ്, ജനതാദൾ (എസ്) എം.എൽ.എ.മാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. ഈ നടപടിക്കെതിരേയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

വായിക്കുക:  വടക്കൻ കർണാടകയിൽ ശക്തമായ മഴയിൽ ജനജീവിതം താറുമാറായി

2017-ലാണ് ജസ്റ്റിസ് ശാന്തനഗൗഡർ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. കർണാടകത്തിൽ പബ്ലിക് പ്രോസിക്യൂട്ടറായും ബാർ കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.

Slider
Slider
Loading...

Related posts