ബെംഗളൂരു മലയാളികൾ ഒരുക്കിയ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സെമിഫൈനലില്‍!

Loading...

ബെംഗളൂരു : ‘And They Call It Democracy’ എന്ന ഹ്രസ്വചിത്രം ഇസ്താംബുളില്‍ വച്ചു നടക്കുന്ന Humanitarian Film’s Day എന്ന അന്താരാഷ്ട്ര മേളയിലെ സെമി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒക്ടോബർ 16 നാണു ഈ ഹ്രസ്വചിത്രമേള നടക്കുന്നത്.

മലയാളികളായ ടോണി തോമസ്‌, ഷമീര്‍ N എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബാംഗളൂരിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും ലോക സിനിമകളോട് കടുത്ത താല്‍പര്യം പുലര്‍ത്തുന്നവരാണ്. സുഹൃത്തുക്കളെയാണ് ഇവര്‍ അഭിനേതാക്കളായി ഉപയോഗിച്ചിരിക്കുന്നത്.

വായിക്കുക:  ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!

സീറോ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, ഡയലോഗുകള്‍ ഒന്നുമില്ലാതെ ആശയ സംവഹനം നടത്തുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഇത് പറയുന്നത് ജനാധിപത്യം അതിന്റെ ഉപഭോക്താക്കളോട് യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത് എന്ന ആശയമാണ്.

രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ കഥ ലോകത്തെങ്ങുമുള്ള ജനാധിപത്യ രാഷ്ട്രീയത്തെ ഒരു കൊച്ചു മുറിയിലേക്ക് കൊണ്ടുവരുന്നു. അത് തന്നെയാവണം ഭാഷാ സംസ്കാര വ്യത്യാസങ്ങള്‍ ഇല്ലാതെ ഇതിനു സംവദിക്കാനാവുന്നത്.

വായിക്കുക:  സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.

First-Time Film-maker Sessions – USA, The Lift-Off Sessions – England എന്നീ ഹ്രസ്വചിത്ര മേളകളിലും ഇത് മുൻപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓൺലൈനിൽ ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല.

Slider
Slider
Loading...

Related posts