ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിനെ കണ്ടോ?

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

വാഷി൦ഗ്ടണ്‍: ഇന്ത്യ നടത്തിയ ചന്ദ്രയാന്‍-2 എന്ന ബഹിരാകാശ ദൗത്യം ലോക ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷത്തില്‍ പരാജയം ഏറ്റുവാങ്ങി എങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ കാട്ടിയ മികവ് ലോകം അംഗീകരിച്ചിരുന്നു. വിക്രം ലാന്‍ഡറിലെ ബാറ്ററിയുടെ പ്രവര്‍ത്തസമയം ഏകദേശം അവസനിച്ചിരിയ്ക്കുകയാണ്.

ആ അവസരത്തിലാണ് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 വിലെ വിക്രം ലാൻഡറിനെ കണ്ടോയെന്ന് തിരക്കി നടനും നിർമാതാവുമായ ബ്രാഡ് പിറ്റ് എത്തിയിരിക്കുന്നത്!! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരനായ അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് വിക്രം ലാൻഡറിനെ കുറിച്ച് അന്വേഷിച്ചത്.

വായിക്കുക:  കെ.ആർ.ടി.സി.ജീവനക്കാരും സർക്കാറിന്റെ പേ-റോളിലേക്ക്.

ബ്രാഡ് പിറ്റ് അഭിനയിക്കുന്ന അഡ് അസ്ട്ര എന്ന സിനിമയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരുമായി സംവദിച്ചത്. ചിത്രത്തിൽ ബഹിരാകാശ യാത്രികനായാണ്‌ ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്.

ബഹിരാകാശത്ത് താഴ്ന്ന ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മനുഷ്യനിർമിത പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഇവിടുത്തെ ജീവിതത്തെകുറിച്ചും ഭാരമില്ലായ്മയെക്കുറിച്ചുമൊക്കെ ഫോണ്‍ സംഭാഷണത്തില്‍ ബ്രാഡ് പിറ്റ് ചോദിക്കുന്നുണ്ട്. അതിനിടെയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ കണ്ടോ എന്ന് അദ്ദേഹം ചോദിച്ചത്. ഇല്ല എന്നായിരുന്നു ഹേഗ് നല്‍കിയ മറുപടി.

Loading...

Related posts