ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവ പരിപാടികൾ.

Loading...

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവ പരിപാടികൾക്ക്‌ തിരുവോണ നാളിലെ പൂക്കള മത്സരത്തോടെ ആരംഭം കുറിച്ചു. സെപ്തംബർ 22 നു 3 മണിക്ക് കലാമത്സരങ്ങളും 29 നു കാലത്തു ചെസ്സ്, കാരംസ് മത്സരങ്ങളും സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കും നടക്കും.

ഒക്ടോബർ 6 നു കാലത്തു 9 മണിക്ക് കായിക മത്സരങ്ങങ്ങൾ നടക്കും.12നു നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ നിരൂപകൻ ശ്രീ. ഇ. പി. രാജഗോപാലൻ “സാഹിത്യത്തിന്റെ നവീന സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ബാംഗളൂരിലെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും.

വായിക്കുക:  ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

13 നു വൈകീട്ട് 4 മണിക്ക് ആർ പി സി ലേ ഔട്ട് പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശ്രീ. ഇ. പി. രാജഗോപാലൻ ഉത്‌ഘാടനം ചെയ്യും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും “ശ്രുതിലയ ബാംഗ്ളൂർ” അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

വായിക്കുക:  കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു;തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു.

ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി (+91 9845185326) അറിയിച്ചു.

Slider
Slider
Loading...

Related posts