ഗുരുതരമായ അസുഖങ്ങളുള്ള അഞ്ചു കുരുന്നുകൾ ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരായി!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഭാവിയിൽ പോലീസാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശാരീരികാവസ്ഥ ഇതിന് അനുവദിക്കാത്ത ഗുരുതരമായ അസുഖങ്ങളുള്ള അഞ്ചു കുരുന്നുകൾ ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരായി!

ബെംഗളൂരു സിറ്റി പോലീസുമായി സഹകരിച്ച് ‘മേക്ക് എ വിഷ് ഫൗണ്ടേഷനാണ്’ കുട്ടികൾക്ക് ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരാകാൻ അവസരം ഒരുക്കിയത്. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈ കുരുന്നുകൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

റൂഥൻ കുമാർ (8), മുഹമ്മദ് സാഹിബ് (11), അർഷാദ് പാഷ (8), ശ്രാവണി ബട്ടാല (8), സയ്യദ് ഇമാൻ (4) എന്നിവർക്കാണ് അവസരം ലഭിച്ചത്. അഞ്ചുപേർക്കും പോലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നേതൃത്വം നൽകി. രക്താർബുദംപോലെ മാരകമായ അസുഖങ്ങളുള്ളവരാണിവർ.

 

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: