മൊബൈൽ ഗെയിം വിലക്കിയ പിതാവിനെ യുവാവ് തലയറുത്ത് കൊന്നു;അമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്.

Loading...

ബെംഗളൂരു : മൊബൈലിൽ പബ്ജി കളിക്കുന്നത് തടഞ്ഞതിന് 21 വയസ്സുകാരൻ സ്വന്തം പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി.

ഇന്നലെ പുലർച്ചെ 4 30ന് ബെളഗാവിയിലെ ഘട്ടഗിയിലെ സിദ്ധേശ്വർ നഗറിലാണ് സംഭവം.

ശങ്കറിനെ (61) കൊലപ്പെടുത്തിയതിന് മകൻ രഘുവീർ കുംഭാറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

വായിക്കുക:  പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും!!

മൊബൈൽ ഗെയിമിൽ മുഴുകിയിരുന്ന മകനെ പിന്തിരിപ്പിക്കാൻ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ശങ്കർനെ തല്ലിച്ചതച്ച അവശനാക്കി തുടർന്നാണ് കറിക്കത്തി ഉപയോഗിച്ച് വക വരുത്തിയത്.

Slider
Slider
Loading...

Related posts

error: Content is protected !!