ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യയെന്ന് ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ;സാമാന്യബുദ്ധിയില്ലേ എന്ന് സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ അറസ്റ്റിനു പിന്നിൽ കക്ഷി നേതാവ് സിദ്ധരാമയ്യ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കട്ടിൽ.

ആരോപണം രാഷ്ട്രീയപ്രേരിതം എന്നും കട്ടിലിന് സാമാന്യബുദ്ധി ഇല്ലെന്നും സിദ്ധരാമയ്യ മറുപടി നൽകി.

കോൺഗ്രസിനുള്ളിൽ ശിവകുമാർ ശക്തികേന്ദ്രമായി വളരുന്നത് തടയാനുള്ള ശ്രമമാണ് സിദ്ധരാമയ്യ നടത്തുന്നതെന്ന് കട്ടീൽ ആരോപിച്ചു.

രാഷ്ട്രീയ പകപോക്കലിനെ ബിജെപി പിന്തുണയ്ക്കുന്നില്ല. അങ്ങനെ ചെയ്യാം ആയിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവകുമാറിന് ജയിലിലടക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: