രാജി വച്ച കളക്ടർ പാക്കിസ്ഥാനിൽ പോയി ഇന്ത്യക്കെതിരെ പോരാടട്ടെ :അനന്ത് കുമാർ ഹെഗ്ഡെ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കേന്ദ്ര സർക്കാരിൻറെ നിലപാടുകളോട് വിയോജിച്ച് കഴിഞ്ഞദിവസം രാജിവെച്ച ദക്ഷിണ കന്നഡ കളക്ടർ ശശികാന്ത് സെൻട്രലിന് പാകിസ്ഥാനിലേക്ക് കുടിയേറാൻ ആവശ്യപ്പെട്ട് ഉത്തര കന്നഡ ബിജെപി എംപി മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ.

കാശ്മീർ മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടുകൾ മുൻനിർത്തി സിവിൽ സർവീസിൽ നിന്നും പുറത്തു പോവുകയാണ് ഉത്തമമെന്ന് ശശികാന്ത് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു.

ഇതാണ് അനന്തകുമാർ ഹെഗഡ് യെ ചൊടിപ്പിച്ചത്.കളക്ടറും അനുയായികളും പാകിസ്ഥാനിലേക്ക് പോകുന്നതാണ് പ്രായോഗികമായ പോംവഴിയെന്ന് ട്വിറ്ററിൽ കുറിച്ചു.

പാകിസ്താനിൽനിന്ന് കേന്ദ്രസർക്കാരിനെതിരെ അനായാസം പോരാടാൻ സൗകര്യമുണ്ടാകും.

സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ ധൈര്യപ്പെട്ട ശശികാന്ത് രാജ്യത്തെ ഒറ്റിയ ആൾ  എന്ന് അഭിസംബോധന ചെയ്യാൻ തനിക്കും അവകാശമുണ്ട് എന്നും ഹെഗ്ഡെ പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: