കാക്ക വന്നിരുന്നതിനാൽ”നിരീശ്വരവാദി”യായ സിദ്ധരാമയ്യ ഒഴിവാക്കിയ കാർ ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്.

ബെംഗളൂരു : കർണാടകയിലെ നിരീശ്വരവാദിയായ രാഷ്ട്രീയ പ്രവർത്തകൻ ആണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

എന്നാൽ കാക്ക വന്നിരുന്നതിനെത്തുടർന്ന് സിദ്ധരാമയ്യ ഉപേക്ഷിച്ച കാർ ഉപമുഖ്യമന്ത്രി ആർ അശ്വഥ്  നാരായണൻ സ്വന്തമാക്കികിയതാണ് ഏറ്റവും പുതിയ വാർത്ത.

2016 ജൂണിൽ കാറിനു മുന്നിൽ കാക്ക വന്നിരുന്നത് അശുഭസൂചനയാണ് എന്നസഹപ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്നാണ് സിദ്ധരാമയ്യ കാർ മാറ്റിയത്.

വായിക്കുക:  നഗരത്തിലെ സാധാരണക്കാര്‍ കാത്തിരുന്ന പ്രത്യേക ബസ് പാത യഥാര്‍ത്ഥ്യമാകുന്നു! 20 മുതല്‍ പരീക്ഷണ ഓട്ടം ഔട്ടര്‍ റിംഗ് റോഡില്‍.

പഴയ കാറിന് കേടുപാടുകൾ സംഭവിച്ചതിനാലാണ് പുതിയ കാർ വാങ്ങിയതെന്ന് സിദ്ധരാമയ്യ മറുപടി നൽകിയിരുന്നു.

പകരം പുതിയ കാർ ഭരണ വകുപ്പ് നൽകി. ഇത്തരം കാര്യങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും സുഖ യാത്ര പരിഗണിച്ചാണ് ഈ കാർ തെരഞ്ഞെടുത്തതെന്ന് അശ്വഥ് നാരായണൻ പറഞ്ഞു.

Slider
Slider
Loading...

Related posts