ഒരു ഇല സദ്യക്ക് 200 രൂപ മുതൽ 1350 രൂപ വരെ! നഗരത്തിൽ ഓണസദ്യ ലഭിക്കുന്ന ഹോട്ടലുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍.

ഈ വർഷം 200 രൂപ മുതൽ 1350 രൂപ വരെ ഒരില ഓണസദ്യക്ക് വിവിധ ഭക്ഷണ ശാലകൾ ഈടാക്കുന്നുണ്ട്.

മലയാളികളുടെ എണ്ണം നഗരത്തിൽ കൂടിയ തോട് കൂടി മലയാളികളുടെ മാത്രമായ ഉൽസവത്തിന്, ഓണത്തിന് നഗരത്തിൽ കൂടുതൽ ജന ശ്രദ്ധ ലഭിച്ചു തുടങ്ങിയതായി ആണ് മനസ്സിലാക്കാൻ കഴിയുന്നത്.

മലയാളികളുടെ ഉടമസ്ഥതയിൽ അല്ലാത്ത ഹോട്ടലുകളും ഓണസദ്യ ഒരുക്കിത്തടങ്ങിയതിനോടൊപ്പം ഗരുഡ മാളും, ബിഗ് ബസാറും അടക്കമുള്ളവർ പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും മലയാളികൾ നഗരത്തിൽ ഒരു അവഗണിക്കപ്പെടാൻ കഴിയാത്ത സമൂഹമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവായി കണക്കാക്കാം.

നഗരത്തിലെ പ്രധാന ഹോട്ടലുകള്‍ നടത്തുന്ന ഓണസദ്യയും അവയുടെ വിലയും സമയവും മറ്റു വിവരങ്ങളും താഴെ ചേർക്കുന്നു.

വായിക്കുക:  രണ്ടുപേരെ കൊന്ന ബന്ദിപ്പുരിലെ നരഭോജിക്കടുവയെ പിടികൂടി

മുത്തശ്ശി റെസ്റ്റോന്റ് (മഡിവാള)

 

തിരുവോണ ദിനത്തിൽ 25 കൂട്ടം വിഭവങ്ങളുമായി സദ്യ, വില 300 രൂപ, പാഴ്സൽ 325 രൂപ, ഫോൺ :080-42274488,9844162560.

ഇന്ത്യൻ കോഫി ഹൗസ് (കോറമംഗല)

ഉത്രാടം തിരുവോണം ദിനങ്ങളിൽ 28 വിഭവങ്ങളുമായുള്ള സദ്യ വില :336 രൂപ, പായസം :210 രൂപ.ഫോൺ :080-25522339,9901670947.

ഫ്ലവേഴ്സ് ഹട്ട് (എച്ച്.എസ്.ആർ ലേ ഔട്ട്)

ഉത്രാടം തിരുവോണം ദിനങ്ങളിൽ 28 തരം വിഭവങ്ങളുമായി സദ്യ വില 300 രൂപ ,പാഴ്സൽ 350 രൂപ പായസം 300 രൂപ ,ഫോൺ 7337741617,080-42021617

ഇമ്പീരിയൽ റസ്റ്ററൻറ് (ശിവാജി നഗർ മാത്രം)

ഓണസദ്യ ശിവാജി നഗർ ശാഖയിൽ മാത്രം ലഭിക്കും, മറ്റ് ശാഖകളിൽ പാഴ്സൽ സൗകര്യമുണ്ടാകും. 390 രൂപക്ക് 26 കുട്ടം വിഭവങ്ങൾ ചേർന്ന സദ്യ ലഭിക്കും പാഴ്സലിന് 450 രൂപയാണ്, പായസം 400 രൂപ.ഫോൺ :9686863638.

വായിക്കുക:  രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!

ഫോർട്ട് കൊച്ചി ട്രിനിറ്റി സർക്കിൾ

ഉത്രാടം തിരുവോണം ദിനങ്ങളിൽ 28 തരം വിഭവണ്ടളോടെ സദ്യ 700 രൂപ നോൺ വെജ് 1300 രൂപ.ഫോൺ : 080-22086666,9743488883.

അച്ചായൻസ് (ഇന്ദിരാ നഗർ)

തിരുവോണ സദ്യ 400 രൂപ ,ഉത്രാട സദ്യ 200 രൂപ ,പായസം 350 രുപ 9448686099,9620284809

കായൽ റെസ്റ്റോറന്റ് ( ജീവൻ ഭീമ നഗർ)

ഉത്രാട തിരുവോണ ദിനത്തിൽ 21 വിഭവങ്ങളുമായി സദ്യ ,വില 350 രൂപ ,പായസം 300 രൂപ ഫോൺ :08025205578

കേരള പവലിയൻ (ഡൊമളുർ )

ഉത്രാടം തിരുവോണം ദിനങ്ങളിൽ 21 വിഭവങ്ങളുമായി വില 300 രൂപ ,മൂന്നു പേര്‍ക്ക് കഴിക്കാനുള്ള കിറ്റിനു ആയിരം രൂപയാണ് വില,പായസം ഒരു ലിറ്ററിന് 250 രൂപ ,ഫോണ്‍ :080-25356829,9740197320.

വായിക്കുക:  വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരനെ പീഡിപ്പിച്ച് കൊന്ന അയൽവാസി 11 മാസത്തിന് ശേഷം അറസ്റ്റിൽ.

 

 

 

 

 

Slider
Loading...

Related posts