കശ്മീരിൽ ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ജമ്മുകശ്മീരിൽ സ്ഥലംവാങ്ങി ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം. യോഗയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു.

കശ്മീരി ജനതയ്ക്ക് കർണാടകത്തെക്കുറിച്ചറിയാനും കശ്മീരിലേക്കുള്ള വിനോദസഞ്ചാരത്തിന് കന്നഡക്കാർക്ക് അവസരമൊരുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രം ആരംഭിക്കാൻ മഹാരാഷ്ട്ര തീരുമാനിച്ചതിനുപിന്നാലെയാണ് കർണാടകവും ഇതേ മാതൃക സ്വീകരിക്കുന്നത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: