ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!! ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ അവസാനനിമിഷത്തിൽ ആശയവിനിമയ ബന്ധം നഷ്ടമായ ലാൻഡറിനെ  ഓർബിറ്റർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ ഉപയോഗിച്ച് ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ലാൻഡറിന്റെ തെർമൽ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.

ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണു കരുതുന്നത്. ഇടിച്ചിറങ്ങിയതിലൂടെ ലാൻഡറിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ചിത്രം കിട്ടാൻ ബുദ്ധിമുട്ടുണ്ട്.

എന്നാൽ, ഇതിനെ മറികടക്കാൻ ശേഷിയുള്ള ഓർബിറ്ററിലെ ശക്തിയേറിയ ക്യാമറയാണ് തെർമൽ ഇമേജിങ് നടത്തിയത്. ഓർബിറ്ററെടുത്ത ചിത്രം പരിശോധിച്ച് ലാൻഡർ കിടക്കുന്ന സ്ഥലവും കേടുപാടുകളും വിലയിരുത്താനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ലാൻഡറിന് കേടുപറ്റിയിട്ടില്ലെങ്കിൽ പേലോഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയും.

പ്രതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുന്ന റോവറിനെ പ്രവർത്തനക്ഷമമാക്കാനും കഴിയും. എന്നാൽ, ആശയവിനിമയ ബന്ധമില്ലാത്തതിനാൽ ലാൻഡറിന്റെ പ്രവർത്തനക്ഷമതയറിയാൻ കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: