ബെംഗളൂരുവിൽ നിന്ന് പിറവത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം

Loading...

ബെംഗളൂരു: നഗരത്തിൽ നിന്ന് പിറവത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം.

കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണംവിട്ട് ഡിെൈവഡിറിലേക്ക് ഇടിച്ചുകയറിയത്. പിറവം ഡിപ്പോയിലെ കണ്ടക്ടർ എൽദോ പി. ബാബുവിന് (40) പരിക്കേറ്റു. യാത്രക്കാർക്ക് പരിക്കില്ല.

ബസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് എൽദോക്ക് പരിക്കേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കെ.എസ്.ആർ.ടി.സി. ബസുകളിൽ ബത്തേരിയിലും അവിടെനിന്ന് പ്രത്യേക ബസിൽ പിറവത്തുമെത്തിച്ചു.

വായിക്കുക:  ഗാനമേളയിൽ തമിഴ് പാട്ട് പാടി; കൂട്ടത്തല്ല്;പോലീസ് കേസ്!

ശനിയാഴ്ച വൈകീട്ട് 7.15-ഓടെ നഞ്ചൻകോടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് പിറവത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!