ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് സന്തോഷ വാർത്ത;മെട്രോ അടുത്ത വർഷം മുതൽ ഓടിത്തുടങ്ങും;2021ൽ വൈറ്റ് ഫീൽഡ് ലൈനും തയ്യാറാകും;ഇത് മുഖ്യമന്ത്രിയുടെ ഉറപ്പ്;നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ.

Loading...

ബെംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ട് ശ്രദ്ധ ലഭിക്കാതെ പോയതിനാൽ നിർമ്മാണ വേഗത കുറഞ്ഞ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിൻ സർവീസ് അടുത്തവർഷത്തോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.

മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് അടുത്തവർഷവും വൈറ്റ് ഫീൽഡിലേക്ക് 2021 ഓടെയും മെട്രോ യാഥാർഥ്യമാക്കും.

വായിക്കുക:  ഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ!!

രണ്ടാഴ്ചയ്ക്കിടെ ഒരു തവണയെങ്കിലും ബാംഗ്ലൂരിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

നിലവിൽ മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ), യെലച്ചനഹള്ളി-നാഗസാന്ദ്ര (ഗ്രീൻ ലൈൻ) എന്നീ ലൈനുകളിലായി 43 കിലോമീറ്റർ നമ്മ മെട്രോ സർവീസ് നടത്തുന്നു.

ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ സ്റ്റേഷനിൽ നിന്നും ജയ ദേവ, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി വഴി ബൊമ്മസാന്ദ്ര യിലേക്കുള്ള യെല്ലോ ലൈനിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

Slider
Slider
Loading...

Related posts

error: Content is protected !!