ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസിന്റെ ലഗേജ് വാതിലിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

Loading...

ബെംഗളൂരു : കേരള എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്.

കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു.

വായിക്കുക:  തിരുവനന്തപുരത്തു നിന്ന് കെ.ആർ പുരയിലേക്ക് ഇന്നും 15 നും സ്പെഷൽ ട്രെയിൻ;റിസർവേഷൻ ആരംഭിച്ചു.

വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വയസുള്ള അങ്കിത് മിഥു വിന്റെ മകനാണ്.

Slider
Slider
Loading...

Related posts

error: Content is protected !!