ജാഗ്രത; അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങൾ..

Loading...

ബെംഗളൂരു: മേൽപാലങ്ങളിൽ പാർക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ വിശ്രമിക്കാനും ഫോൺ ചെയ്യാനും മറ്റും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ്കാഴ്ചയാണ്.

അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഭീതിവിതയ്ക്കുന്നു.

അമിതവേഗത്തിനു പേരുകേട്ട ഹെബ്ബാൾ-യെലഹങ്ക, ഇലക്ട്രോണിക് സിറ്റി, കെആർ പുരം മേൽപാലങ്ങളിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. രാത്രിയിൽ പാർക്കിങ് ലൈറ്റ് പോലും ഇടാതെയാണ് പലരും അലക്ഷ്യമായി വാഹനം നിർത്തുന്നത്. മതിയായ സൂചന ബോർഡുകളും തെരുവ് വിളക്കുകളും കത്താത്ത മേൽപാലങ്ങളിൽ രാത്രിയായാൽ കൂരിരുട്ടാണ്.‌

വായിക്കുക:  നഗരത്തിലെ മാലിന്യം 15 ദിവസത്തിനകം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി

അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും പാലത്തിൽ നിന്ന് താഴെ വീണുമുള്ള അപകടങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസമാണ് ജാലഹള്ളിയിലെ മേൽപാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോറിക്ഷയിടിച്ച് ഒരാൾ മരിച്ചത്. മേല്പാലങ്ങളിലൂടെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്തം അനിവാര്യമാണ്.

Slider
Slider
Loading...

Related posts

error: Content is protected !!