ചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ

Loading...

ബെംഗളൂരു: ചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറയുന്നതിങ്ങനെ:

”ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ 2.1 കിലോമീറ്റർ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങൾ പരിശോധിച്ചുവരുന്നു”

നിശ്ചയിച്ചപാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല.

വായിക്കുക:  തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാറിന്റെ കളിപ്പാവ !

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്.

സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട് സിഗ്നൽ ലഭിക്കാനും സാധ്യതയുണ്ട്. നിരാശരായ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ”നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും”

വായിക്കുക:  കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിേലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് അടുത്ത മാസം.

 

Slider
Slider
Loading...

Related posts