ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!!

Loading...

സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!! ട്വിറ്റർ സിഇഓ ജാക്ക് ഡോർസിയുടെ അക്കൗണ്ട് വെള്ളിയാഴ്ച ഉച്ചയോടെ കക്കിൾ സക്വാഡ് എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

ഡോർസിയുടെ അക്കൗണ്ടിൽ നിന്നും വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റർ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെർവറുകളിലേക്ക് ഹാക്കർമാർ കടന്നിട്ടില്ലെന്നും ഡോർസി ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്റർ പറയുന്നത്.

വായിക്കുക:  നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം "മാൽഗുഡി ഡേയ്സ്" ഇനി കന്നഡയിലും.

ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഹാക്കർമാർ ട്വീറ്റ് ചെയ്തത്. എസ്.എം.എസ് സേവനങ്ങൾക്കായി അടുത്തിടെ ട്വിറ്റർ ഏറ്റെടുത്ത ക്ലൗഡ്ഹോപ്പർ വഴിയാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ട്വിറ്റർ അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ ഫോൺ നമ്പറിൽ നിന്നും 404-04 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാൽ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെടും.

വായിക്കുക:  ക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം; എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!!

ട്വീറ്റിന്റെ ഉറവിടം ക്ലൗഡ് ഹോപ്പർ എന്നാണ് ട്വീറ്റിൽ കാണിക്കുക. കഴിഞ്ഞയാഴ്ച ചില യൂട്യൂബ് സെലിബ്രിട്ടികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത് ഇതേ ഹാക്കർ സംഘം തന്നെയയിരുന്നു.

Slider
Slider
Loading...

Related posts