സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം!!

Loading...

സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം നോഹ് ലൈലെസ്. പാരീസ് ഡയമണ്ട് ലീഗ് 200 മീറ്ററിൽ ബോൾട്ട് സ്ഥാപിച്ച റെക്കോഡാണ് 22-കാരനായ നോഹ് മറികടന്നത്. 19.65 സെക്കന്റിൽ അമേരിക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടു. ആ മീറ്റിൽ 19.73 ആയിരുന്നു ബോൾട്ടിന്റെ റെക്കോഡ്.

അതേസമയം ലോകറെക്കോഡ് ഇപ്പോഴും ബോൾട്ടിന്റെ പേരിലാണ്. 19.19 സെക്കന്റാണ് ലോക റെക്കോഡ്. 200 മീറ്ററിൽ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണിത്. നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ റാമിൽ ഗുലിയേവ് വെള്ളിയും (20.01) കാനഡയുടെ ആരോൺ ബ്രൗൺ വെങ്കലവും നേടി (20.13). ജൂലായിൽ നടന്ന യു.എസ് ചാമ്പ്യൻഷിപ്പിന് ശേഷം നോഹിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

വായിക്കുക:  ഏഷ്യ കപ്പ്; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിൽ നാലു മലയാളി താരങ്ങള്‍!!

ഇത്രയും ഫാസ്റ്റ് ട്രാക്കിൽ ഏറ്റവും വേഗതയേറിയ പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചതെന്നും അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിന്റെ ലോക റെക്കോഡ് തകർക്കുകയാണ് ലക്ഷ്യമെന്നും നോഹ് വ്യക്തമാക്കി.

Slider
Slider
Loading...

Related posts