നഗരത്തില്‍ വഴിയാത്രക്കാരെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഭീതിജനകമായ വീഡിയോ!

Loading...

ബെംഗളൂരു: നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ട് റോഡിലാണ് സംഭവം. സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേർക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു.

വാർത്ത ഏജൻസിയായ എഎൻഐയാണ് ഒൻപതു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാർ ഇടിച്ചുതകർത്തു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Slider
Slider
Loading...
വായിക്കുക:  ജാഗ്രത: പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള, തമിഴ്നാട്, കർണാടക പ്രദേശങ്ങളിൽ അടുത്ത മൂന്നു ദിവസം യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്!!

Related posts

error: Content is protected !!