സുരക്ഷാ ഭീഷണി: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

Loading...

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

കഴിഞ്ഞദിവസം ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി ഗോവിന്ദൂർ ഗ്രാമത്തിൽനിന്ന് പാകിസ്താനിലേക്ക് സാറ്റലൈറ്റ് ഫോണിൽ വിളിച്ചതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.

വായിക്കുക:  യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.

വിധാൻസൗധ, മെട്രോ- റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹൈക്കോടതി, മാളുകൾ, ആഡംബര ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കർണാടക സായുധസേനയും ഗരുഡ കമാൻഡോകളും സുരക്ഷയ്ക്കുണ്ട്.

തീവ്രവാദബന്ധമുള്ള രണ്ടുപേരെ കർണാടകത്തിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നതിനാൽ സാറ്റലൈറ്റ് ഫോൺവഴി പാകിസ്താനിലേക്ക് വിളിച്ച സംഭവത്തെ ഗൗരവമായിട്ടാണ് പോലീസ് എടുത്തിട്ടുള്ളത്. സംശയകരമായി തോന്നുന്ന വാഹനങ്ങളും ബാഗേജുകളും പിടിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!