കർ”നാടകം”അവസാനിച്ചിട്ടില്ല;മറ്റൊരു രാഷ്ട്രീയ നീക്കം അണിയറയിൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് സമാപ്തി ആയില്ല, ജനതാദൾ എസിൽ നിന്ന് 12 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറാൻ തയ്യാറെടുക്കുന്നതായി സൂചന.

ഒരു സ്വതന്ത്രൻ ഉൾപ്പെടെ 106 എംഎൽഎമാരുടെ പിന്തുണയുള്ള ബിജെപി സർക്കാരിൻറെ അടിത്തറ കൂടുതൽ ശക്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്  .

യെദിയൂരപ്പ അധികാരത്തിലേറിയ ബിജെപിയെ പിൻതുണക്കാർ ഒരു വിഭാഗം ജെ.ഡി.എസ് എംഎൽഎമാർ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടേയും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി മേൽ സമ്മർദം ചെലുത്തിയിരുന്നു .

37 എംഎൽഎമാർ ഉണ്ടായിരുന്നതിൽ നിന്നും മൂന്നു പേർ മറ്റ് ഭരണകക്ഷി എംഎൽഎ മാർക്കൊപ്പം കൈകോർത്താണ് കുമാരസ്വാമി സർക്കാരിന് അട്ടിമറിച്ചത്.

വിമത എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ ഇവരുടെ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും ഇതിൽ 7 സീറ്റിൽ വിജയിച്ചില്ലെങ്കിൽ ബിജെപി 113 കേവലഭൂരിപക്ഷം കൈവരിക്കാനാവില്ല. ഇത് മറികടക്കാനുള്ള നീക്കമാണ് ബിജെപി തുടങ്ങിയിരിക്കുന്നത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: