ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി

Loading...

ബെംഗളൂരു: ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി.

ഗുണ്ടൽപേട്ടിൽ റിസോർട്ടിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരു സ്വദേശി ഓംപ്രകാശ് ഭട്ടാചാര്യയാണ് (38) കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചുമരിച്ചത്. ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), അച്ഛൻ നാഗരാജ ഭട്ടാചാര്യ (65), അമ്മ ഹേമ (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

വായിക്കുക:  പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

മരണത്തിനുമുമ്പ്‌ കുടുംബാംഗങ്ങൾ ചെറുത്തുനിന്നതിന് തെളിവൊന്നുമില്ലാത്തതിനാൽ കൂട്ടആത്മഹത്യയാണെന്ന് കരുതുന്നതായി ചാമരാജ്‌പേട്ട് എസ്.പി. എച്ച്.ഡി. ആനന്ദകുമാർ പറഞ്ഞു. ബിസിനസ് തകർന്നതും കടബാധ്യതയുമാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം ഓംപ്രകാശ് സ്വന്തം വായിൽ വെടിവെക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ കുടുംബം വ്യാഴാഴ്ച രാത്രിയാണ് ഗുണ്ടൽപേട്ടിലേക്ക് പോയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇവർ താമസിച്ച റിസോർട്ടിന് സമീപത്തെ കൃഷിസ്ഥലത്തെത്തിയാണ് ജീവനൊടുക്കിയത്.

Slider
Slider
Loading...

Related posts

error: Content is protected !!