പാലം മുങ്ങിയപ്പോൾ വെള്ളത്തിലൂടെ ആംബുലൻസിന് വഴികാട്ടിയ ആറാം ക്ലാസുകാരനെ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം.

Loading...

ബെംഗളൂരു : റായ്ച്ചൂരിലെ ദേവ ദുർഗ യിൽ പ്രളയജലത്തിൽ ആംബുലൻസിന് വഴി കാട്ടിയ വെങ്കിടേഷിനെ ആദരിച്ച് ജില്ലാഭരണകൂടം.

പ്രളയത്തിൽ മുങ്ങിയ പുഴയുടെ പാലത്തിൻറെ ദിശയിൽ വെങ്കിടേഷ് ഓടിയതിന്പിന്നാലെ ആംബുലൻസ് കടന്നു പോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വ്യാഴാഴ്ച നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെങ്കിടേഷ് കളക്ടർ ബി. ശരത്

പുരസ്കാരം കൈമാറി.

വായിക്കുക:  തിരുവനന്തപുരത്തു നിന്ന് കെ.ആർ പുരയിലേക്ക് ഇന്നും 15 നും സ്പെഷൽ ട്രെയിൻ;റിസർവേഷൻ ആരംഭിച്ചു.

ഈ മാസം പത്തിനാണ് സംഭവം. ഒരു വീട്ടമ്മയുടെ മൃതദേഹവും പനി ബാധിച്ച 6 കുട്ടികളെയും ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആംബുലൻസ് ഡ്രൈവർ.

പാലം കാണാൻ ആകാത്തതിനാൽ വഴി അറിയാമോ എന്ന് ഡ്രൈവർ വെങ്കടേഷിനോട് ചോദിച്ചു.

തുടർന്ന് അര കിലോമീറ്റർ നീളമുള്ള പാലത്തിൻറെ ദിശയിൽ വെങ്കിടേഷ് വഴി കാണിക്കുകയായിരുന്നു വിദ്യാർഥിയായ വെങ്കിടേശൻ ഡിഗ്രി തലം വരെയുള്ള വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്ന് എസ്പി വേദമൂർത്തി പ്രഖ്യാപിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!