ഓണാഘോഷ ചടങ്ങുകൾ മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ച് ബെംഗളൂരു മലയാളി സംഘടനകൾ

Loading...

ബെംഗളൂരു: ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തെ പിടിച്ചുലച്ചത്. ഇതോടെ ആഘോഷചടങ്ങുകൾ തൽക്കാലത്തേക്ക് മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിലാണ് സംഘടനകൾ.

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ബെംഗളൂരു മലയാളികളുടെ സഹായപ്രവാഹം തുടരുന്നു. കർണാടക പ്രവാസി കോൺഗ്രസ്, ബാംഗ്ലൂർ കേരള സമാജം, മാണ്ഡ്യാ കത്തോലിക്കാ രൂപത, കർണാടക മലയാളി കോൺഗ്രസ്, മൈസൂർ കേരള സമാജം, വിദ്യാരണ്യപുര കൈരളി സമാജം, കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്, കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി, ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി, വിവിധ ബെംഗളൂരു മലയാളി ഫേസ്ബുക്ക് കൂട്ടായ്മകൾ എല്ലാവരും ഒത്തൊരുമയോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു.

Karnataka-Kerala Flood Relief Material Collection Centers,Bengaluru.

 

Slider
Slider
Loading...
വായിക്കുക:  'സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് ജനം തിരിച്ചറിയും'; കെ ആര്‍ രമേഷ് കുമാർ

Related posts

error: Content is protected !!