സംസ്ഥാനത്തെ 200 പ്രമുഖ നേതാക്കളുടെ ഫോൺ ചോർത്തി കുമാരസ്വാമി സർക്കാർ;ഗുരുതര ആരോപണവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ.

Loading...

ബെംഗളൂരു : എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മുൻ ജെഡിഎസ് കോൺഗ്രസ് സർക്കാർ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തി എന്ന ആരോപണത്തിൽ വിശദ അന്വേഷണത്തിന് കർണാടക സർക്കാർ.

മുതിർന്ന ബിജെപി നേതാവ് അശോക് ജെഡിഎസ് പുറത്താക്കിയ മുൻ സംസ്ഥാന പ്രസിഡണ്ട് എസ് വിശ്വനാഥൻ എന്നിവരാണ് ആരോപണമുന്നയിച്ചത്.

തുടർന്ന് ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഒട്ടേറെ ബിജെപി കോൺഗ്രസ് നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയിരുന്നെന്ന് അഡീഷണൽ കമ്മീഷണർ സന്ദീപ് പാട്ടീൽ കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഫോണ് ചോർത്തേണ്ട കാര്യം തനിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

വായിക്കുക:  നിങ്ങളുടെ ഉള്ളിൽ ഒരു ലേഖകനുണ്ടോ?റിപ്പോർട്ടറുണ്ടോ?അവതാരകനുണ്ടോ?വീഡിയോ എഡിറ്ററുണ്ടോ? മാർക്കറ്റിംഗ് എക്സിക്കുട്ടീവുണ്ടോ?ബെംഗളൂരുവിലെ ആദ്യത്തെ മലയാളം ഓൺലൈൻ മാധ്യമവുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം!

ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ പദവിക്കായി ഭാസ്കർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഉള്ള ആരോപണം പുറത്തുവന്നതിനെ തുടർന്ന് ഫോൺ സംഭാഷണങ്ങൾക്ക് കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിവാദത്തിലേക്ക് വഴിതുറന്നത്.

നിയമസഭ സ്പീക്കർ അയോഗ്യരാക്കിയ 17 വിമതരുടെ ഫോൺ സംഭാഷണവും ചോർത്തിയതായി എ എച്ച് വിശ്വനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ ടേപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വിമതരെ ഭീഷണിപ്പെടുത്തി.

സർക്കാറിനെ പിൻവലിച്ചാൽ ഫോൺവിളികൾ പരസ്യമാക്കും എന്നായിരുന്നു ഭീഷണി.

ഈ വിഷയത്തെക്കുറിച്ച്  ബി.ജെ.പി നേതാവ് ആർ അശോകയും കോൺഗ്രസ് നേതാവ് എച്ച്.കെ.പാട്ടീലും ആറുമാസം മുൻപ് സൂചന നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു

വായിക്കുക:  അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി!!

പ്രതിച്ഛായ തകർക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് ജെ.ഡി.എസ്.സംസ്ഥാന പ്രസിഡൻറ് എച്ച് ഡി കുമാരസ്വമി പ്രതികരിച്ചു.

ആർ അശോക, എ എച്ച് വിശ്വനാഥ്, മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണ, മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്ര,ബിജെപി എംഎൽഎമാരായ ശ്രീരാമലു, അശ്വത് നാരായൺ, അരവിന്ദ് ലിംബാവാലി, എസ്.ആർ വിശ്വനാഥ് കോൺഗ്രസ് എംഎൽഎ ഭീമ നായിക്

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ്, സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ തുടങ്ങിയ നൂറോളം പേരുടെ വിവരങ്ങൾ ചോർത്തിയെന്നും ക്രൈംബ്രാഞ്ച് ടെക്നിക്കൽ സെല്ലിലെ ചില ഇൻസ്പെക്ടർമാരുടെ സഹായത്തോടെയാണ് നടപ്പാക്കി എന്നുമാണ് ആരോപണം.

Slider
Slider
Loading...

Related posts

error: Content is protected !!