വാക്ക് പാലിച്ച് യെദിയൂരപ്പ; ഒരു ലക്ഷം കർഷകരുടെ അക്കൗണ്ടിൽ 2000 രൂപ വീതം നിക്ഷേപിച്ചു;ബാക്കി ഉടൻ തന്നെ.

ബെംഗളൂരു : പ്രധാനമന്ത്രി പി.എം.- കിസാൻ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷം കർഷകർക്ക് സംസ്ഥാന സർക്കാർ അധികമായി പ്രഖ്യാപിച്ച 4000 രൂപയിൽ 2000 രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.

പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് കേന്ദ്രസർക്കാർ മൂന്നു തവണയാണ് 6000 രൂപയാണ് നൽകുക ഇതിനുപുറമേയാണ് സംസ്ഥാനം 4000 രൂപ കൂടി നൽകുന്നത്.

തങ്ങളുടെ കർഷക സൗഹൃദ സർക്കാരാണെന്നും രാജ്യത്ത് മറ്റൊരു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

വായിക്കുക:  കേരള ആർ.ടി.സിയുടെ മുടങ്ങിയ സ്കാനിയകൾ ഉടനൊന്നും സർവ്വീസ് തുടങ്ങാൻ സാദ്ധ്യതയില്ല; ഈ റൂട്ടുകളിൽ ഉയർന്ന നിരക്കിൽ സർവ്വീസുമായി കർണാടക ആർ.ടി.സി;അവസരം മുതലെടുക്കാൻ സ്വകാര്യ ബസുകൾ.

സംസ്ഥാനത്ത് അപേക്ഷ നൽകിയ 44.93 ലക്ഷം പേരിൽ 34.28 ലക്ഷം കർഷകരുടെ അപേക്ഷയാണ് കേന്ദ്രം സ്വീകരിച്ചത്.

അതിൽ ഒരു ലക്ഷം പേർക്കാണ് കഴിഞ്ഞ ദിവസം ആദ്യഗഡുവായി 2000 രൂപ അനുവദിച്ചത്. ശേഷിച്ചവരുടെ അക്കൗണ്ടുകളിൽ വരുംദിവസങ്ങളിൽ പണം നിക്ഷേപിക്കും.

രണ്ടാംഘട്ട അടുത്തമാസം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ 2200 കോടിയുടെ അധിക ബാധ്യതയാണ് സംസ്ഥാന സർക്കാറിന് ഉണ്ടാവുക.

Slider
Loading...

Related posts