മഴക്കെടുതി കാരണം യാത്ര പെരുവഴിയിലായ ബെംഗളൂരു മലയാളികളോട് കരുണ കാണിക്കാതെ “കഴുത്തറപ്പന്‍”നിരക്ക് വാങ്ങി സ്വകാര്യ ബസുകള്‍;ഇന്നലെ തിരുവനന്തപുരത്തേക്ക് ഈടാക്കിയത് വിമാനത്തിന്റെ നിരക്ക്;മടക്കയാത്രക്കും ഉയര്‍ന്ന നിരക്ക് തന്നെ.

ബെംഗളൂരു: ഇന്നലെ നഗരത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചില സ്വകാര്യ ബസുകള്‍ ഈടാക്കിയത് 2999 രൂപ വരെ! കഴിഞ്ഞ ആഴ്ച മഴക്കെടുതി കാരണം ബസ്-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായതിനാല്‍ യാത്ര മുടങ്ങിയ നിരവധി പേരാണ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്,അവരെ ചൂഷണം ചെയ്യുന്ന നിരക്ക് ആണ് സ്വകാര്യ ബസുകള്‍ ഈടാക്കിയത്.

സ്വാതന്ത്ര്യദിനവും തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വന്നതോടെ വെള്ളിയഴ്ചാ ഒരു ദിവസം അവധിയെടുത്താല്‍ നാല് ദിവസം നാട്ടില്‍ ചിലവഴിക്കാം എന്ന് കരുതിയാണ് നല്ലൊരു വിഭാഗം ആളുകളും നാട്ടിലേക്കു തിരിച്ചത്.

വായിക്കുക:  ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ

കര്‍ണാടക-കേരള ആര്‍ ടി സികള്‍ നിരവധി സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചതോടെ തെക്കന്‍ കേരളത്തില്‍ ഏറണാകുളം വരെയുള്ള സ്വകാര്യ ബസ് നിരക്ക് 2000 രൂപയില്‍ ഒതുങ്ങി.എന്നാല്‍ തിരുവനന്തപുരത്തേക്ക് ആര്‍ ടി സി കളുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല.

കണ്ണൂര്‍ മുതല്‍ കോട്ടയം വരെ കര്‍ണാടക കേരള ആര്‍ ടി സികള്‍ ചേര്‍ന്ന് 50 സ്പെഷ്യല്‍ സര്‍വീസുകള്‍ ആണ് നടത്തിയത്.ഈ അവധിക്കു ശേഷം നഗരത്തിലേക്ക് തിരിച്ചു വരാന്‍ 18 ന് സ്വകാര്യ ബസുകള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് 2999 രൂപയാണ്.

വായിക്കുക:  പ്രിയയ്ക്കെതിരെ വിമര്‍ശനവുമായി കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷ്!!

 

Slider
Loading...

Related posts