‘ബിഗില്‍’ ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ‘വിജയ്’യുടെ സമ്മാനം

തന്‍റെ ഓരോ സിനിമയുടേയും ഷൂട്ടിംഗ് കഴിയുമ്പോഴും വിജയ്‌ എന്തെങ്കിലും സ്നേഹ സമ്മാനം കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് അദ്ദേഹം മുടക്കിയില്ല.

ഇത്തവണ വിജയ്‌യുടെ സമ്മാനം ശരിക്കുമോന്ന് ഞെട്ടിച്ചു. ദീപാവലി റിലീസായ ‘ബിഗില്‍’ സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്വര്‍ണ മോതിരം സമ്മാനിച്ചാണ് വിജയ് ഞെട്ടിച്ചത്.

മാത്രമല്ല വിജയിയുടെ കൂടെ അഭിനയിച്ചവര്‍ക്ക് തന്‍റെ കൈയൊപ്പോടു കൂടിയ ഫുട്‌ബോളും അദ്ദേഹം സമ്മാനിച്ചു.

400 പേര്‍ക്ക് ബിഗില്‍ എന്നെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ്‌ സമ്മാനിച്ചത്‌. വിജയ്‌യുടെ ഈ സമ്മാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി പ്രതിനിധിയും അറിയിച്ചിട്ടുണ്ട്.

വായിക്കുക:  'വീഥിയില്‍ മണ്ണ് വീഥിയില്‍' ഗാനഗന്ധര്‍വ്വനിലെ ലിറിക്കല്‍ വീഡിയോ പുറത്ത്
വായിക്കുക:  മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രം"ബിഗ് ബ്രദറി"ന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു;സൂപ്പർ സംവിധായകൻ സിദ്ധിക്ക് ബെംഗളൂരു വാർത്തക്ക് നൽകിയ പ്രത്യേക അഭിമുഖം ഇവിടെ കാണാം.

ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കുന്ന ‘ബിഗില്‍’ സിനിമയെ ആവേശത്തോടെ കാത്തിരിക്കുകയാണ് വിജയ്‌യുടെ ആരാധകര്‍. സിനിമയുടെ ചിത്രീകരണം 95 ശതമാനത്തോളം തീര്‍ന്നുവെന്നാണ് വിവരം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വിജയ്‌യുടെ പക്കല്‍നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിഗില്‍ ടീം പങ്കുവച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

രണ്ടു ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗില്‍. ഫുട്‌ബോള്‍ കോച്ചിന്റെ കഥപറയുന്ന ചിത്രത്തില്‍ നയന്‍സ് ആണ് നായിക.

സ്പോര്‍ട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റുള്ളവര്‍.

Slider
Slider
Loading...

Written by 

Related posts