നാളെ സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.കൾ 25 വീതം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കേരളത്തിലേക്കുള്ള ബസ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചതോടെ നാട്ടിലേക്ക് ഇന്നു യാത്രാത്തിരക്കിനു സാധ്യത. നാളെ സ്വാതന്ത്ര്യദിന അവധി കൂടി കണക്കിലെടുത്ത് കേരള ആർടിസിയും കർണാടക ആർടിസിയും 25 വീതം സ്പെഷൽ ബസുകളും പ്രഖ്യാപിച്ചു.

സേലം, പാലക്കാട് വഴി തൃശൂർ(4), എറണാകുളം(3), കോട്ടയം(3), പാലാ(2), മൈസൂരു വഴി കോഴിക്കോട്(6), കണ്ണൂർ(5), പയ്യന്നൂർ(1), ബത്തേരി(1) എന്നിവിടങ്ങളിലേക്കാണു കേരള ആർടിസി സ്പെഷലുകൾ.

നിലമ്പൂർ വഴി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ ഈ റൂട്ടിലെ ബസുകൾ ഉപയോഗിച്ചാണ് പാലായിലേക്കു സേലം, കോയമ്പത്തൂർ വഴി 2 സ്പെഷൽ അനുവദിച്ചതെന്നു കേരള ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി പറഞ്ഞു.

online.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755(ശാന്തിനഗർ), 8762689508(പീനിയ). ഇന്നു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റുകളിലേറെയും വിറ്റഴിഞ്ഞു. ഇന്നു ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ രണ്ടായിരത്തിലധികം പേർ വെയ്റ്റ്ലിസ്റ്റിലുണ്ട്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: