കുടുംബ വഴക്ക്;ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. കെ.ആർ.പുരയിൽ താമസിക്കുന്ന അനന്തപൂർ സ്വദേശിയായ കൃഷ്ണമൂർത്തി (35)യെയാണ് ഭാര്യ മാധവി (30) തലക്കടിച്ച് കൊലപ്പെടുത്തിയത്.

മരണം സംഭവിച്ചു എന്ന് മനസ്സിലായപ്പോൾ മൃതദേഹം വീടിന് പുറത്തു കൊണ്ടിടുകയും കാൽ തെറ്റി വീണ് മരിച്ചതാണെന്ന് അയൽക്കാരെ അറിയിക്കുകയും ചെയ്തു.

പോലീസെത്തി വിശദമായ ചോദ്യം ചെയ്യൽ നടത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന് മനസ്സിലായത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: